അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: അന്ധര്‍, ബധിരര്‍, അസ്ഥി സംബന്ധമായ വൈകല്യമുളളവര്‍, ബുദ്ധി മാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിന് മികച്ച സേവനം കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാര്‍ നല്കുന്ന ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുളള കേന്ദ്ര സംസ്ഥാന വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന വികലാംഗ ജീവനക്കാര്‍ക്കും ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍ നല്കിയിട്ടുളളവര്ക്കും വികലാംഗ ക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത ഫോറത്തിലുളള അപേക്ഷ അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്ഴിവുകള് വ്യക്തമാക്കുന്നതിനുളള വിവരങ്ങള്‍ (സി.ഡിയിലും) വൈകല്യം തെളിയിക്കുന്നതിനുളള രേഖകള്‍, വൈകല്യം വ്യക്തമാക്കുന്ന ഫുള്‍ ആന്‍ഡ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 20നകം ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ നല്‍കണം.
വിശദ വിവരങ്ങള്‍ ംംം.ംെറസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481 2563980.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."