ബരാമുള്ളയില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഉറി മോഡല്‍ ആക്രമണം: ബി.എസ്.എഫ്
ന്യൂഡല്‍ഹി:ബരാമുള്ളയില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഉറി മോഡല്‍ ആക്രമണമാണെന്ന് ബി.എസ്.എഫ്.
തീര്‍ച്ചയായും അവര്‍ക്ക് അത്തരത്തില്‍ ഉള്ളൊരു പദ്ധതിയാണ് ഉണ്ടായിരുന്നത്. ക്യാമ്പിനു മുന്നിലായി ഒരു വേലിയുണ്ട്. അതിനടുത്തുനിന്നും വയര്‍ കട്ടര്‍, ജി.പി.എസ് തുടങ്ങിയ ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉറിയിലേതു പോലെ വേലി മുറിച്ചുകടന്ന് സമാനമായ രീതിയില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
ഉറിയില്‍ നടത്തിയതിന് സമാനമായ ആക്രമണമാണോ ഭീകരര്‍ ബരാമുള്ളയിലും നടത്താന്‍ ശ്രമിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സുരക്ഷാക്രമീകരണങ്ങള്‍ തകര്‍ത്ത് കടക്കാന്‍ ശ്രമിച്ച തീവ്രവാദികളെ തടഞ്ഞ് സൈന്യം ശക്തമായ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രി ബാരാമുള്ളയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് സൈനികക്യാമ്പില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."