ഷംനയുടെ മരണം: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച എംബിബിഎസ് വിദ്യാര്‍ഥിനി ഷംനയുടെ മരണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥികള്‍ സമരത്തില്‍.
കളമശേരി മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഷംന ജൂലൈ 18നാണ് പനിയ്ക്കുള്ള കുത്തിവയ്പിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്.
ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഷംന മരിച്ചതെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ജില്‍സ് ജോര്‍ജിനെയും ഒരു പി.ജി വിദ്യാര്‍ഥിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നല്‍ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച തുടരന്വേഷണം എങ്ങുമെത്താതിരിക്കുകയും രണ്ട് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചുമാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.
ഷംനയുടെ മരണത്തിനുത്തരവാദി കളമശേരി മെഡിക്കല്‍ കോളജാണെന്നായിരുന്നു എറണാകുളം ഡിഎംഒയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഷംനയുടെ പിതാവ് പരാതിയുമായി മനുഷ്യവകാശ കമ്മിഷനെ സമീപിച്ചു. ചികിത്സാപിഴവിനെ തുടര്‍ന്നാണു മരണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പനി ബാധിച്ച ഷംനയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് കുത്തിവയ്പ് നല്‍കിയതോടെ ഷംന കുഴഞ്ഞുവീഴുകയായിരുന്നെന്നു സഹപാഠികള്‍ പറഞ്ഞിരുന്നു. അലര്‍ജിക്ക് സാധ്യതയുള്ള മരുന്നാണ് ഷംനയില്‍ കുത്തിവച്ചതെന്നാണു പിതാവ് അബൂട്ടിയുടെ ആരോപണം.
സംഭവസമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. രോഗനിര്‍ണയത്തിന് ആവശ്യമായ പരിശോധനകള്‍ നടത്താതെ ആവശ്യമില്ലാത്ത ആന്റിബയോട്ടിക് കുത്തിവയ്പ് എടുത്തത് ഡേക്ടറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."