HOME
DETAILS

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പ്രവാസി ലോകം ആശങ്കയില്‍

  
backup
May 09 2016 | 21:05 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b0%e0%b5%82
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി കാരണം ഗള്‍ഫ് മേഖലയിലെ തൊഴില്‍ രംഗത്തുവന്നുകൊണ്ടിരിക്കുന്ന അനിശ്ചിതത്വം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോയ മലയാളികളെ ആശങ്കയിലാഴ്ത്തുന്നു. അടുത്ത ദിവസങ്ങളിലായി നിരവധി മലയാളികളാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരികെയെത്തികൊണ്ടിരിക്കുന്നത്. തിരിച്ചെത്തുന്നവരില്‍ പലരും കടകളിലും മറ്റും നില്‍ക്കുന്നവര്‍ മുതല്‍ വന്‍കിട കമ്പനികളിലെ ജോലിക്കാര്‍ വരേയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് സഊദിയിലെ പ്രധാന നിര്‍മാണ കമ്പനിയായ ബിന്‍ലാദനില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടതാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. നാട്ടില്‍ അവധിക്കെത്തിയവരില്‍ പലരും തിരികെ പോകാന്‍ കഴിയുമോയെന്ന ആശങ്കയിലാണെന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ആഗോള തലത്തിലുണ്ടായ എണ്ണവിലയുടെ ഇടിവും ഒപ്പം സാമ്പത്തിക പ്രശ്‌നങ്ങളും ഗള്‍ഫ് മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. 20 ലക്ഷത്തിലധികം മലയാളികളാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്. പ്രതിവര്‍ഷം ഇവര്‍ വഴി കേരളത്തിലേക്ക് വരുന്നത് 24,500 കോടി രൂപയായിരുന്നു. കേരളത്തിലെ 19 ശതമാനത്തില്‍ ഒരാള്‍ വീതം വിദേശത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ പ്രതിസന്ധിയെതുടര്‍ന്ന് വിദേശികള്‍ അയക്കുന്ന പണത്തിലെ നിക്ഷേപം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും വിവിധ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ ഏതാണ്ട് പകുതിയും പ്രവാസികളുടെ വിഹിതമാണ്. കേന്ദ്ര വിഹിതത്തിലും പ്രവാസികളുടെ പങ്കാളിത്തം വളരെ വ്യക്തമായിരുന്നു. പ്രശ്‌നത്തെതുടര്‍ന്ന് പ്രവാസികളുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടാവുന്നുണ്ട്. മികച്ച വേതനം, വിദ്യാഭ്യാസം, വിദേശത്ത് ജോലി നോക്കല്‍ എന്നിവയിലും കുറവു വരുന്നുണ്ട്. 2014 ലെ കണക്ക് പ്രകാരം ഏഴുലക്ഷം പേര്‍ കേരളത്തില്‍ നിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ജോലി നോക്കിയിരുന്നു. ഇതില്‍ നാല് ലക്ഷം പേര്‍ തിരിച്ചെത്തിയതും ഗള്‍ഫ് പ്രവാസി വരുമാനത്തില്‍ ഉണ്ടായതുപോലെയുള്ള വരുമാനക്കുറവ് കേരളത്തിന് ഇതുവഴിയും ഉണ്ടായിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  8 minutes ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  an hour ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  an hour ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 hours ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 hours ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  3 hours ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  3 hours ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  4 hours ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago