വ്യാപാര വ്യവസായി സമിതി യുനിറ്റ് സമ്മേളനം
അങ്കമാലി : കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതിയുടെ അങ്കമാലി യൂനിറ്റ് മുന്‍ രാജ്യസഭാംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഡേവിസ് പാത്താടന്‍ അധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ.എന്‍.സി.മോഹനന് സ്വീകരണം നല്കി. അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ ക്ഷേമനിധിയുടെ ഉദ്ഘാടനം അങ്കമാലി ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡന്റ്പി.ടി. പേള്‍ നിര്‍വഹിച്ചു.
സമിതിയുടെ സംസ്ഥാന ജോയന്റ്‌സെക്രട്ടറി സീ.കെ. ജലീല്‍ , ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടപ്പിലാക്കിയ മെഡിക്കല്‍ പ്രവിലേജ് കാര്‍ഡ് വിതരണം ചെയ്തു. അങ്കമാലി ലയണ്‍സ് ക്ലബ് ഡയാലിസിസ് സെന്ററിന് ധനസഹായം നല്കി കോണ്ട് ജില്ലാ സെക്രട്ടറിഅബ്ദുള്‍ വാഹിദ് ജീവകാരുണു പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.
മെമ്പര്‍ഷിപ്പ് വിതരണം അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്ക റെക്റ്റര്‍ ഫാ. കുര്യാക്കോസ് മുണ്ടാടനും പരസ്പര സഹായനിധിക്ക്‌സെന്റ് മേരീസ് കത്തീഡ്രല്‍ സഹവികാരി ഫാ. എല്‍ദോസ് മേലപ്പിള്ളിയും തുടക്കം കുറിച്ചു.
അങ്കമാലിനഗരസഭാ വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജി വര്‍ഗിസ് കൗണ്‍സിലര്‍ ടി.ടി. ദേവസ്സിക്കുട്ടി, മുന്‍ കൗണ്‍സിലര്‍ കെ.ഐ. കുരിയാക്കോസ്, അങ്കമാലി മേഖല രക്ഷാധികാരി അഡ്വ.കെ.കെ. ഷിബു, സെക്രട്ടറി സി.പി. ജോണ്‍സണ്‍, ട്രഷറര്‍ അരുണ്‍പുതുശേരി, വൈസ് പ്രസിഡന്റുമാരായ ജെറി പൗലോസ്, എം.ജെ. ബേബി,ജോയിന്റ് സെക്രട്ടറിമാരായ അഗസ്സിന്‍ ബി. മുണ്ടാടന്‍, ജോയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."