HOME
DETAILS
MAL
ഒരു മുന്നണിയേയും അന്ധമായി പിന്തുണയ്ക്കില്ലെന്ന് തണ്ടാന്‍ മഹാസഭ
backup
May 10 2016 | 09:05 AM
ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും അന്ധമായി പിന്തുണയ്ക്കില്ലെന്ന് കേരള തണ്ടാന്‍ മഹാസഭ ജനറല്‍ സെക്രട്ടറി ചെല്ലപ്പന് രാജപുരം പറഞ്ഞു. കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന് കാര്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇരുമുന്നണികളും തണ്ടാന്‍ സമുദായത്തെ അവഗണിച്ചു. തെക്കന്‍ കേരളത്തില്‍ 39 അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് തണ്ടാന്‍ സമുദായം. കേരളത്തില്‍ പത്തുലക്ഷത്തോളം വരുന്ന തണ്ടാന്‍ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കക്ഷിയെ തണ്ടാന്‍ മഹാസഭ തിരിച്ചും സഹായിക്കും. ആര്.എസ്.പി മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സമുദായത്തെ പരിഗണിക്കാന്‍ തയ്യാറായത്.
മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ പോലും തണ്ടാനെ പാടെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്തും സഹിച്ചും ആര്‍ക്കും കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ഇനിയും സമുദായംഗങ്ങളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് പ്രസിഡന്റ് കെ.ശ്രീധരന് അധ്യക്ഷനായി. യൂണിയന് സെക്രട്ടറി ആര്.ആനന്ദന്, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുധാകരന് അനില്‍, ലളിത ടീച്ചര്‍, എന്‍.വാസുദേവന്‍, എന്‍.വിനോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."