HOME
DETAILS
MAL
ബൈക്ക് കത്തിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍
backup
October 08 2016 | 21:10 PM
ചക്കരക്കല്‍: പള്ളിപ്രത്തെ യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ അറസ്റ്റിലായ എസ്.ഡി. പി.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഉളിയില്‍ പുളുക്കൂല്‍ ഹൗസില്‍ അബ്ദുല്‍സത്താര്‍(26), പള്ളിപ്രത്തെ കൊമ്പന്ചാലില് മുഹമ്മദ് ഫസിം(21), പള്ളിപ്രത്തെ ഭാറുല് അമാനില്‍ മുഹമ്മദ് മുസ്ഫര്‍(19) എന്നിവരെയാണ് തലശേരി സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ആര്.എസ്.എസ് അനുഭാവി പള്ളിപ്രത്തെ കൊയിലേരിയന്‍ ഹൗസില്‍ കെ പ്രണവിന്റെ ബൈക്ക് കത്തിച്ചത്. ലഹരി പദാര്‍ഥങ്ങളുടെ വില്പന സംബന്ധിച്ച തര്‍ക്കമാണ് ബൈക്ക് കത്തിക്കുന്നതില്‍ കലാശിച്ചത്.
ചക്കരക്കല്‍ എസ്.ഐ പി ബിജു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി ബിജു, ഷനില്‍, ദിനേശന്, നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."