യൂത്ത് ലീഗ് നേതാവിന് മര്‍ദനം: പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
പയ്യോളി: മണിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ വി.പി അഹമ്മദ് വധശ്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. മാര്‍ച്ച് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സി.പി.എം ഓഫിസില്‍നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലിസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ പി.പി റഷീദ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി അബ്ദുറഹ്മാന്, പി.എം അബൂബക്കര്‍ മാസ്റ്റര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, കെ. മുഹമ്മദ് സാലി, ഹാരിസ് മുറിച്ചാണ്ടി, എസ്.എം അബ്ദുല്‍ ബാസിത്ത്, മഠത്തില്‍ അബ്ദുറഹ്മാന്, എഫ്.എം മുനീര്‍, അഷ്റഫ് കോട്ടക്കല്‍, എസ്.കെ സമീര്‍, എ.വി സകരിയ്യ, സി.കെ സൂപ്പി, പി.ടി.കെ മുഹമ്മദലി, എ.പി മുനീര്‍, പി.കെ.സി അസീസ്, വി.എം റഷാദ്, മുഹമ്മദലി കൂമുള്ളി, എന്‍.പി സഫീര്‍ പ്രസംഗിച്ചു.
മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി എം.പി ഷാജഹാന് സ്വാഗതം പറഞ്ഞു. പ്രകടനത്തിനു പി. അബ്ദുറഹ്മാന്, ജയ്സല്‍ കുറ്റ്യാടി, പി.കെ.സി അസീസ്, സാദിഖ് മണിയൂര്‍, എം.എം മുഹമ്മദ്, റഫീഖ് മലയില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."