HOME
DETAILS
MAL
പുതുച്ചേരി പരിപാടി റദ്ദാക്കി; രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കേരളത്തിലെത്തും
backup
May 10 2016 | 16:05 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കേരളത്തിലെത്തും. നാളെ കേരളത്തിലെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കടുത്ത പനി മൂലം രണ്ടുദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് നാളത്തെ പരിപാടികള്‍ റദ്ദാക്കിയതെന്നാണ് കെ.പി.സി.സിയുടെ വിശദീകരണം.
തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികള്‍ നേരത്തേ മാറ്റിവച്ചിരുന്നു. വിശ്രമത്തിനുശേഷം നേരത്തേ പ്രഖ്യാപിച്ച പ്രകാരം തമിഴ്നാട്ടിലെ പരിപാടികളില്‍ പങ്കെടുത്തശേഷമാണ് രാഹുല്‍ കേരളത്തിലെത്തുക.
ഇന്ന് പുതുച്ചേരിയിലെ കാരക്കലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പങ്കെടുക്കേണ്ടതായിരുന്നു. പുതുച്ചേരിയിലെത്തിയാല്‍ രാഹുലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി നാരായണസ്വാമിക്കു ലഭിച്ചിരുന്നു. പുതുച്ചേരിയില്‍ വ്യവസായശാലകള്‍ പൂട്ടാനിടയാക്കിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനായതിനാല്‍ രാഹുലിനെ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. പുതുച്ചേരിയിലെ പരിപാടി കഴിഞ്ഞ് രാഹുല്‍ ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍ പുതുച്ചേരിയിലെ പരിപാടി റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."