യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
കാസര്‍കോട്: 'രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നവംബര്‍ 10, 11, 12 തിയതികളില്‍ കോഴിക്കോട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടു ജില്ലയില്‍ വിപുലവും വൈവിധ്യവുമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ധീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം അബ്ദുല്ല മുഗു, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ട്‌ള, ടി.എസ് നജീബ് മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷ്‌റഫ്, സി.എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, അസ്ലം പടന്ന, ഹാഷിം ബംബ്രാണി സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികള്‍ ചെര്‍ക്കളം അബ്ദുല്ല(ചെയര്‍മാന്‍), എം.സി ഖമറുദ്ധീന്‍ (വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാന്‍), അഷ്‌റഫ് എടനീര്‍ (ജനറല്‍ കണ്‍വീനര്‍), ടി.ഡി കബീര്‍ (വര്‍ക്കിങ് കണ്‍വീനര്‍), എ അബ്ദുല്‍ റഹ്മാന്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."