ഏക സിവില്‍കോഡ്: മുസ്‌ലിം ലീഗ് പ്രതിഷേധിച്ചു
കൊല്ലം: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് ഇരവിപുരം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ഏകീകൃത സിവില്‍കോഡ് പ്രായോഗികമല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ചാണിക്കല്‍ കെ അസനാര് കുഞ്ഞ് അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ഹാജി എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ് .അഹമ്മദ് ഉഖൈല്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എസ് മുഹമ്മ് സുഹൈല്‍, യു.എ സലാം, ഐ സുലൈമാന്‍ കുഞ്ഞ്, എം.എം വാഹിദ്, അബ്ദുല്‍ റഹീം, എം ഷരീഫ് കുട്ടി, എം.എം മുസ്തഫാ, താജുദ്ദീന്‍, നിയാസ് അബൂബക്കര്‍, അഷ്‌റഫ്, ഷംസുദ്ദീന്‍, എസ്.എം നിലാമുദ്ദീന്‍ മുസ് ലിയാര്‍ പ്രസംഗിച്ചു. കയ്യാലയ്ക്കല്‍ ഉപതെരുപ്പില്‍ മത്സരിക്കുന്ന കൊല്ലൂര്‍വിള നാസിമുദ്ദീന്റെ വിജയത്തിനായി പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
കരുനാഗപ്പള്ളി: ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ കരുനാഗപ്പള്ളി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡന്റ് വാഴയത്ത് ഇസ്മയില്‍ ഉല്‍ഘാടനം ചെയ്തു. തൊടിയൂര്‍ താഹ, അമ്പവിള ലത്തീഫ്, അയത്തില്‍ നജീബ്, താഷ്‌കന്റ്, യുനുസ് ചിറ്റുമില, ഒച്ചിറ താഹ, റിയാസ്, ഷാജി മാമ്പള്ളി, അമ്പുവിള സ്വലാഹ്, ഫൈസി കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."