ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച.
ഇന്നലെ രാവിലെ 10.45ഓടെയാണ് വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ റേഡിയോ ആക്ടീവ് വാതകം ചോര്‍ന്നതെന്ന് അഗ്നിശമന സേന അറിയിച്ചു.
എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കാന്‍സര്‍ ചികിത്സക്കായി എത്തിച്ച ആശുപത്രി ഉപകരണങ്ങളില്‍ നിന്നാണ് ഇന്ധന ചോര്‍ച്ചയുണ്ടായതെന്ന് സംശയിക്കുന്നതായി ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അറിയിച്ചു.
എന്നാല്‍, ചോര്‍ച്ചയുണ്ടായ വാതകം റേഡിയോ ആക്ടീവാണോയെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ലെന്നും വിശദമായ പരിശോധനക്കു ശേഷമേ ഇക്കാര്യത്തില്‍ നിഗമനത്തിലെത്താന്‍ കഴിയൂ എന്നും ആറ്റമിക് എനര്‍ജി ബോര്‍ഡ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അതേസമയം ആണവ ചോര്‍ച്ചയില്‍ ഭയപ്പെടാനില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."