കല്ലട ജലോത്സവം: ആയാപ്പറമ്പ് പാണ്ടി ജേതാക്കള്‍
കൊല്ലം: തെക്കന്‍കേരളത്തിലെ പ്രസിദ്ധമായ കല്ലട ജലോത്സവത്തില്‍ ആയിരങ്ങളെ ആവേശത്തിരയിലാഴ്ത്തിയ ആയാപ്പറമ്പ്പാണ്ടിക്ക് ചുണ്ടന്‍ വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം.
രണ്ടാം സ്ഥാനം കാരിച്ചാല്‍ സ്വന്തമാക്കി. വെപ്പ് എ ഗ്രേഡ് ഇനത്തില്‍ മണലിയും ബി ഗ്രേഡ് ഇനത്തില്‍ പുന്നത്തറ പുരയ്ക്കലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തിയില്‍ എ ഗ്രേഡില്‍ മുന്നു തൈക്കലും ബി ഗ്രേഡില്‍ സെന്റ് ജസഫും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തെക്കനോടി വിഭാഗത്തില്‍ കാട്ടില്‍ തെക്കതില്‍ ഒന്നാം സ്ഥാനം നേടി.
മന്ത്രി കെ രാജു ജലോത്സവം ഉദ്ഘാടനം ചെയ്തു. കല്ലട ജലോത്സവത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമന്ന് മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍,പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മഞ്ജു, ജില്ലാ പഞ്ചായത്തംഗം എസ് ശോഭ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം തങ്കമണി ശശിധരന്‍, ഗ്രാമപഞ്ചായത്തംഗം ബി ഗോപാലകൃഷ്ണ,കൊല്ലം തഹസില്‍ദാര്‍ പി.ആര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ഡി.ഒ വി.രാജചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."