HOME
DETAILS
MAL
കേന്ദ്രസംഘത്തെ അയച്ചത് എന്തിനെന്നു വ്യക്തമാക്കണം: കെ സുരേന്ദ്രന്
backup
October 12 2016 | 02:10 AM
കണ്ണൂര്‍: കണ്ണൂരിലേക്ക് പാര്‍ലമെന്റംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ അയച്ചത് ജില്ലയില്‍ കൊലപാതകം തുടരാന്‍ വേണ്ടിയാണോ എന്ന് ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. കൊലക്കത്തി താഴെ വയ്ക്കില്ലെന്ന് ശപഥം ചെയ്ത മട്ടിലാണ് ബി.ജെ.പിയും സി.പി.എമ്മും പ്രവര്‍ത്തിക്കുന്നത്. ശക്തമായ നടപടികള്‍ സ്വീകരിച്ച് അക്രമികളെ അടിച്ചമര്‍ത്താന്‍ പൊലിസ് തയാറാകുന്നില്ല. കൊലക്കേസുകളുടെയെല്ലാം അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമാണ്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പൊലിസ് തയാറാകണമെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."