അധ്യാപക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി തയാറാകണം: കെ.എസ്.ടി.യു
കോഴിക്കോട്: വിദ്യാഭ്യാസമേഖലയിലെ അക്കാദമിക, സര്‍വിസ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി തയാറാകണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാനമേറ്റ് അഞ്ച് മാസം കഴിഞ്ഞിട്ടും അധ്യാപക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.
പ്രിസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തന പരിപാടികളില്‍ നിന്ന് സംഘടന വിട്ട് നില്ക്കും. കെ.എസ്.ടി.യു ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനവും മാനവിയ സെമിനാറും 22ന് 3മണിക്ക് തൃശൂര്‍ ചേംമ്പര്‍ ഹാളില്‍ നടക്കും. അന്നേ ദിവസം 12മണിക്ക് സംസ്ഥാന കൗണ്‍സില്‍ ചേരും. കെ.എസ്.ടി.യു അധ്യാപിക സംഗമം നവംബര്‍ 20ന് തിരൂര്‍ തുഞ്ചന്‍ പറമ്പിലും, സംസ്ഥാന സമ്മേളനം 2017 ഫെബ്രുവരി 5,6 തിയതികളില്‍ കാസര്‍കോടും നടത്തും.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.കെ. ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ വി.കെ മൂസ ഭാരവാഹികളായ അബ്ദുള്ള വാവൂര്, ബഷീര്‍ ചെറിയാണ്ടി, ഇ. മുസ്തഫ, പി.കെ. അസീസ്, പി.കെ.എം. ശഹീദ്, പി.ടി.എം. ഷറഫുന്നീസ, ടി.പി.അബ്ദുല്‍ ഗഫൂര്‍, കെ.എം. അബ്ദുള്ള, ടി.അബ്ദുല്‍ ഗഫൂര്‍, സജീവ് പി.ആര്, കെ.എം. ഹനീഫ, ഇ.പി.എ. ലത്തീഫ്, കെ.എം.എ നാസര്‍ , പി.പി.ജാഫര്‍, എം.പി.കെ അഹമ്മദ് കുട്ടി , ഇ.ടി. ഇര്‍ഷാദ്, വി.കെ. മുഹമ്മദ് റഷീദ്, സി.പി.എ. കരീം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."