HOME
DETAILS

മോദിയുടെ കൈകള്‍ രക്തപങ്കിലം: വി.എം.സുധീരന്‍

  
backup
May 11 2016 | 07:05 AM

%e0%b4%ae%e0%b5%87%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%aa%e0%b4%99%e0%b5%8d
'ഗുജറാത്തില്‍ കലാപമുണ്ടാക്കിയവരെ സംരക്ഷിച്ചയാള്‍ കേരളത്തില്‍ വന്നു മതേതരത്വം പറയുന്നു ' ശാസ്താംകോട്ട: ഗുജറാത്തിലെ ആയിരക്കണക്കിന് ആളുകളെ നിഷ്ടൂരമായി കശാപ്പുചെയ്ത നരേന്ദ്രമോദിയുടെ കൈകള്‍ രക്തപങ്കിലമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മൈനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി സ്വീകരിച്ചത്. ഈകാലയളവില്‍ 700 ഓളം വര്‍ഗീയകലാപങ്ങള്‍ അവിടെ നടന്നു. ഇങ്ങനെയുള്ള നരേന്ദ്രമോദിയാണ് കേരളത്തിലെത്തി മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന തന്ത്രമാണ് ബിജെപിയുടേത്. അക്രമരാഷ്ട്രീയത്തിന്റെ സന്ദേശകരായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് ഇവിടെ സ്ഥാനമില്ല. ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത സി.പിഎമ്മിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം ചെയര്‍മാന്‍ ബിജുമൈനാഗപ്പള്ളി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രതാപവര്‍മ്മതമ്പാന്‍, ജി.രതികുമാര്‍, പി.ജര്‍മ്മിയാസ്, കെ.കൃഷ്ണന്‍കുട്ടിനായര്‍, എം.വി.ശശികുമാരന്‍നായര്‍, പി.രാജേന്ദ്രപ്രസാദ്, കാരുവള്ളി ശശി, അഡ്വ.തോമസ് വൈദ്യന്‍, ഗോകുലം അനില്‍, വൈ.ഷാജഹാന്‍, തുണ്ടില്‍നൗഷാദ്, കല്ലടഗിരീഷ്, ഉഷാലയംശിവരാജന്‍, ദിനേശ്ബാബു, വൈ.എ.സമദ്, കെ.സുകുമാരന്‍നായര്‍, എബി പാപ്പച്ചന്‍, റ്റി.നാണുമാസ്റ്റര്‍, തോപ്പില്‍ ജമാലുദ്ദീന്‍, കെ.എസ്.വേണുഗോപാല്‍, ബി.സേതുലക്ഷ്മി, അഡ്വ.എസ്.രഘുകുമാര്‍ മുസ്ഥഫ, ജയന്തിശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago