മഞ്ചേരിയിലെ മൂന്നു റോഡുകള്‍ വണ്‍വേയാക്കാനുള്ള നീക്കം പരാജയം
മഞ്ചേരി: മഞ്ചേരിയിലെ പ്രധാന മൂന്നു റോഡുകള്‍ വണ്‍വേയാക്കി തിരക്കു കുറക്കാനുള്ള ട്രാഫിക്ക് പൊലിസ് നീക്കം പരാജയം. മലപ്പുറം -മെഡി.കോളജ് റോഡ്, ഡോക്ടേഴ്‌സ് കോളനി റോഡ്, എസ്.ബി.ടി റിങ് റോഡ് എന്നിവയാണ് കഴിഞ്ഞ മാസം മുതല്‍ വണ്‍വേ സംവിധാനത്തിലേക്കു മാറ്റിയിരുന്നത്. എന്നാല്‍ ഈ റോഡുകളില്‍ നിന്നും പൊലിസ് പിന്‍വാങ്ങിയതോടെ വാഹനങ്ങള്‍ വീണ്ടും പഴയപടിതന്നെ ഓടാന്‍ തുടങ്ങിയിരിക്കുകയാണ്.
മഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ തിരക്കു കുറച്ചുകൊണ്ടുവരുന്നതിന്റ ഭാഗമായിട്ടായിരുന്നു പുതിയ ക്രമീകരണം നടത്തിയിരുന്നത്. തുടക്കത്തില്‍ കര്‍ശന നടപടികള്‍ പൊലിസ് ഭാഗത്തുനിന്നുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് ഗൗരവം കുറഞ്ഞതോടെ വാഹനങ്ങള്‍ വീണ്ടും പഴയരീതിയില്‍ തന്നെ ഓടാന്‍ തുടങ്ങിയത് ഗതാഗതകുരുക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. മഞ്ചേരിക്കു പുറമെ നിന്നും വരുന്ന ഓട്ടോകളാണ് കൂടുതലും നിയമം ലംഘിക്കുന്നത്. ക്രമീകരണം ശക്തമായിരുന്ന സമയത്ത് ഈ റോഡുകളിലും നഗരത്തിലും ഗതാഗതക്കുരുക്ക് കുറഞ്ഞുവന്നിരുന്നു. മെഡി.കോളജ് റോഡിലൂടെ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വേഗത്തില്‍ കടന്നുപോവാനും സാധിച്ചിരുന്നു.
പൊലിസ് നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിച്ച മറ്റു ക്രമീകരണങ്ങള്‍ക്കും വേഗത കൈവന്നിട്ടില്ല. നഗരത്തിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നാണ് പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍ സൂചനാ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇപ്പോഴും നിലവില്‍ വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."