പെട്ടിക്കട തീവച്ചു നശിപ്പിച്ചു; മൂന്നു പേര് കസ്റ്റഡിയില്‍
വിദ്യാനഗര്‍: പാതയോരത്തെ പെട്ടിക്കട തീവച്ച് നശിപ്പിച്ചു. ഉളിയത്തടുക്കയിലെ സ്വലാഹുദ്ധീന്റെ കടയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യ ദ്രോഹികള്‍ തീയിട്ടത്. സംഭവത്തില്‍ രണ്ടു ലക്ഷം രൂപയോളം നഷ്ട്ടം ഉണ്ടായതായി പറയുന്നു.
രാത്രി ഇതുവഴി നടന്നുപോവുകയായിരുന്നവരാണ് പെട്ടിക്കട കത്തുന്നതുകണ്ടത്. ഉടന്‍തന്നെ ഇവര്‍ വിവരം സ്വലാഹുദ്ദീനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
സ്വലാഹുദ്ദീന്‍ എത്തുമ്പോഴേക്കും പെട്ടിക്കട പൂര്‍ണമായും കത്തിനശിച്ചു. പെട്ടിക്കടയ്ക്ക് പുറമെ മറ്റു സാധന സാമഗ്രികളും കത്തിനശിച്ചു. മില്‍മ ബൂത്തും പച്ചക്കറി സ്റ്റാളും ഈ പെട്ടിക്കടയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
രണ്ട് മാസം മുമ്പ് ഇതേപെട്ടിക്കട കുത്തിത്തുറന്ന് കവര്‍ച്ച ചെയ്തിരുന്നു. അന്ന് ഒരു രക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഈ സംഭവത്തില്‍ വിദ്യാനഗര്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
ഇതിനിടയിലാണ് ഇതേ പെട്ടിക്കടയ്ക്ക് തീവെപ്പുണ്ടായത്. സ്വലാഹുദ്ദീന്റെ കുടുംബത്തിന്റെ ജീവിതോപാധിയാണ് ഇതോടെ ഇല്ലാതെയായത്. സ്വലാഹുദ്ദീന്റെ ഏക മകള്‍ക്ക് അടുത്തിടെ യൂണിവേഴ്സിറ്റി പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ചിരുന്നു.
ഇതിനുള്ള ആഹ്ലാദത്തില്‍ കുടുംബം കഴിയുന്നതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് തീവെപ്പ് സംഭവമുണ്ടായത്.
സ്വലാഹുദ്ദീന്റെ പരാതിയില്‍ കേസെടുത്ത വിദ്യാനഗര്‍ പൊലിസ് തീവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."