HOME
DETAILS
MAL
താനൂരില്‍ ഭീമന് തിരണ്ടി വലയില്‍
backup
October 14 2016 | 03:10 AM
താനൂര്‍: താനൂരില്‍ വലയില്‍ കടുങ്ങിയ ഭീമന് തിരണ്ടി കൗതുകമായി. ആണ്ടിക്കടവത്ത് ജഅ്ഫറിന്റെ വലയിലാണ് അന്‍പതു കിലോ തൂക്കംവരുന്ന ഭീമന് തിരണ്ടി കുടുങ്ങിയത്.
ഹാര്‍ബര്‍ കടപ്പുറത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ജഅ്ഫറിന്റെ വള്ളത്തിലെ തൊഴിലാളികള്‍ വല വളച്ച് കോരുന്നതിനിടെയാണ് തിരണ്ടിയെ ലഭിച്ചത്.
ചെറു മത്സ്യങ്ങളെ ഇരയായി പിടിക്കാന്‍ വെള്ളത്തിനു മുകളിലേക്കുവന്ന തിരണ്ടി വലയില്‍ കുടുങ്ങുകയായിരുന്നു. അഞ്ചുമുള്ളന് കാക്കത്തിരണ്ടി എന്ന പേരിലറിയപ്പെടുന്ന ഇതിന് ആറായിരം രൂപ വിലവരുമെന്നു തൊഴിലാളികള്‍ പറയുന്നു.
ഒരാഴ്ച മുന്‍പ് ഇതുപോലെ മറ്റൊരു തിരണ്ടിയെയും ലഭിച്ചതായി ജഅ്ഫര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."