ജൈവ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്
നീലേശ്വരം: ചാത്തമത്തെ കുടുംബശ്രീ കൂട്ടായ്മയില്‍ വിതച്ച ജൈവ നെല്‍കൃഷിയില്‍ നിന്നു കൊയ്തെടുത്തതു സമൃദ്ധിയുടെ നൂറുമേനി. നീലേശ്വരം നഗരസഭ പന്ത്രണ്ടാം വാര്‍ഡിലെ സൗപര്‍ണിക ജെ.എല്‍.ജി ഗ്രൂപ്പാണ് ജൈവ നെല്‍കൃഷി നടത്തിയത്.
തരിശായിക്കിടന്ന 50 സെന്റ് സ്ഥലത്താണു ഇവര്‍ കൃഷിയിറക്കിയത്. ആദ്യമായി നടത്തിയ കൃഷിയില്‍ തന്നെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവു ലഭിച്ച സന്തോഷത്തിലാണു കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇതിനു പുറമെ ജൈവ വാഴ, പച്ചക്കറി എന്നിവയും ഇവരുടെ കൃഷിയിടത്തിലുണ്ട്. പ്രദേശത്തിനു ഉത്സവമായ വിളവെടുപ്പ് നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സലര്‍ കെ.വി സുധാകരന് അധ്യക്ഷനായി. കൗണ്‍സലര്‍ എം.വി വനജ, മുന്‍ കൗണ്‍സലര്‍മാരായ ടി.വി അമ്പൂട്ടി മാസ്റ്റര്‍, പി.പി ലത, സി.ഡി.എസ് അംഗങ്ങളായ എം.വി വാസന്തി, ടി സ്മിത, പുഷ്പ, കെ ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."