കുറ്റ്യാടി പുതിയ ബസ്സ്റ്റാന്‍ഡ് തുറന്നുകൊടുത്തു
കുറ്റ്യാടി: മലയോര മേഖലയിലെയും കുറ്റ്യാടി പഞ്ചായത്ത് നിവാസികളുടെയും സ്വപ്നമായിരുന്ന കുറ്റ്യാടി പുതിയ ബസ്സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ഇന്നലെ രാവിലെ സ്റ്റാന്‍ഡ് പരിസരത്തൊരുക്കിയ ലളിതമായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന് ആദ്യ ബസിന് ഫ്ളാഗ് ഓഫ് നല്കി. പി.സി രവീന്ദ്രന് അധ്യക്ഷനായി. ഇരുപത് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായത്.
ബസ് യാര്‍ഡ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും, വൈദ്യുതീകരണം കുടിവെള്ള സംവിധാനം, ശുചിമുറികള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3.22 കോടി രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അതേ സമയം ഫ്ളോറിങ്ങിനാവശ്യമായ ഫണ്ട് ഈ വര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പണിപൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇ.കെ നാണു, ടി.കെ ദാമോധരന്, നബീസ, എ.ടി ഗീത, എ.സി ഖാലിദ്, പി.പി ചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."