ജയരാജനെതിരായ അന്വേഷണ പുരോഗതി വിജിലന്‍സ് ഇന്ന് കോടതിയെ അറിയിക്കും
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ജയരാജനെതിരേ വിജിലന്‍സ് നടത്തുന്ന ത്വരിതാന്വേഷണത്തിന്റെ പുരോഗതി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കും. കോടതിയുടെ നിര്‍ദേശപ്രകാരമാണിത്.
ബന്ധു നിയമനത്തില്‍ അഴിമതിയും ക്രമക്കേടും ആരോപിച്ച് പീപ്പിള്‍സ് ഫോറം ഫോര്‍ ആന്റി കറപ്ഷന്‍ സംസ്ഥാന പ്രസിഡന്റ് പായ്ച്ചിറ നവാസ് കഴിഞ്ഞ വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ സ്വകാര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതു പരിഗണിച്ച കോടതി എന്ത് അന്വേഷണമാണ് വിജിലന്‍സ് ഡയരക്ടര്‍ നടത്തുന്നതെന്ന് വെള്ളിയാഴ്ച തന്നെ രേഖാമൂലം അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് അതു ചെയ്തില്ല. കേസിനെക്കുറിച്ചു പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്വേഷണ പുരോഗതി അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്നും ഈ കേസിന് സര്‍ക്കാര്‍ നിയോഗിച്ച അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും വിജിലന്‍സ് കോടതി ജഡ്ജി അത് അനുവദിക്കാതെ തിങ്കളാഴ്ച തന്നെ പുരോഗതി അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇ.പി ജയരാജന്‍, വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്. വെളളിയാഴ്ച ഈ ഹരജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."