സ്‌റ്റേഡിയം കാട് കയറി ഭീതി പരത്തുന്നു
അന്നമനട: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്റ്റേഡിയം വീണ്ടും കാട് കയറി ഭീതി പരത്തുന്നു.
കായിക രംഗത്തുള്ള യുവപ്രതിഭകളെ അവരുടെ അഭിരുചിക്കനുസരിച്ച് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമാക്കി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സ്റ്റേഡിയമാണ് വീണ്ടും കാട്കയറി നശിക്കുന്നത്. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും കാട്കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുന്നുണ്ട്.
കായിക പരിശീലനത്തിനും കളികള്‍ക്കുമായെത്തുന്ന കുട്ടികള്‍ക്കും മറ്റും വലിയ അപായ ഭീഷണിയാണിത് സൃഷ്ടിക്കുന്നത്. ഭരണമാറ്റത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങളില്‍ അനാസ്ഥയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.
നേരത്തെ കായിക വിദ്യാഭ്യാസ കാര്‍ഷിക ആരോഗ്യ രംഗങ്ങളിലെല്ലാം മേഖലയിലെ മറ്റു പഞ്ചായത്തുകളെയപേക്ഷിച്ച് അന്നമനട ഗ്രാമപഞ്ചായത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നതെന്നാണ് ജനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം. എന്നാല്‍ കുറച്ചു കാലമായി ഇത്തരം കാര്യങ്ങളിലെല്ലാം തികഞ്ഞ അനാസ്ഥയാണെന്നാണ് അവരില്‍ നിന്നുയരുന്ന ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."