ഗുരുനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് മന്ദിരോദ്ഘാടനം 23ന്
തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള ഗുരുദര്‍ശന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഗുരുനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന് വേണ്ടി പടിഞ്ഞാറെ കോടിക്കുളത്ത് നിര്‍മ്മിച്ച മന്ദിരം 23ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച പകല്‍ 11 ന് കോളജ് അങ്കണത്തില്‍ ചേരുന്ന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഞ്ചേക്കറില്‍ രണ്ടുകോടിരൂപ ചെലവഴിച്ച് 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 15 ക്ലാസ്‌റൂം, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സ്റ്റാഫ് റൂം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ട്രാവന്‍ ആന്റ് ടൂറിസം, ബിഎസ്‌സി മാത്തമാറ്റിക്‌സ്, ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് എന്നീ കോഴ്‌സുകളാണുള്ളത്.
തൊടുപുഴ യൂണിയന്‍ സമുദായാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ജെല്‍ജി വായ്പാ പദ്ധതിയുടെ മൂന്നാം ഘട്ട വായ്പ വിതരണവും വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. ആകെ 10 കോടി രൂപയാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എസ് പ്രവീണ്‍, പി.എസ് സിനിമോന്‍, ഷാജി കല്ലാറയില്‍, ശശി കണ്യാലില്‍, കെ വിജയന്‍, കെ എന്‍ സുരേഷ്‌കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."