ഭാര്യയെ കടന്നുപിടിച്ചത് ചോദ്യം ചെയ്തയാള്‍ക്ക് പൊലിസിന്റെ മര്‍ദനം
കരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യവേ ഭാര്യയുടെ ദേഹത്തു കടന്നുപിടിച്ച മദ്യപനെ ചോദ്യംചെയ്ത ഭര്‍ത്താവിനു പൊലിസിന്റെ ക്രൂരമര്‍ദനം.
പൊലിസുകാര്‍ ഭര്‍ത്താവിനെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയതോടെ ഒന്നരമാസം പ്രായമുള്ള കുട്ടിയുമായി സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട യുവതി കുഴഞ്ഞുവീണു. കല്‍പ്പറ്റ പൂത്തൂര്‍ വയല്‍ കാരാട്ട് ഹൗസില്‍ ജംഷീര്‍ (28), ഭാര്യ ആഷിദ(21) എന്നിവര്‍ക്കും ഒന്നര മാസം പ്രായമുള്ള കുഞ്ഞിനുമാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ദുരനുഭവമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസില്‍ പുതിയകാവില്‍നിന്നു കരുനാഗപ്പള്ളിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബസിലുണ്ടായിരുന്ന ആലപ്പുഴ ഹസീബ് മന്‍സിലില്‍ ഹസീബ് (32), ആഷിദയുടെ ദേഹത്തു തൊട്ടുരുമുകയും പിന്നീട് കടന്നുപിടിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട ജംഷീര്‍, ഹസീബിനോട് ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീതുചെയ്തു. മദ്യപിച്ചിരുന്ന ഹസീബ് വീണ്ടും ആഷിദയെ കടന്നുപിടിച്ചതോടെ ബസില്‍ വാക്കേറ്റവും ഇരുവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
ബസ് കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ വീണ്ടും ആഷിദയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്നു ജംഷീറും ഹസീബും തമ്മില്‍ സ്റ്റാന്‍ഡില്‍ ഉന്തുംതള്ളും ഉണ്ടാകുകയും ഹസീബിനു നേരിയതോതില്‍ പരുക്കേല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലിസുകാര്‍ ജംഷീറിന്റെയും ആഷിദയുടെയും പരാതി കേള്‍ക്കാന്‍ തയാറായില്ല.
ജംഷീറിനെയും ഹസീബിനെയും സ്‌റ്റേഷനിലെത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.ഡി. ചാര്‍ജ് എ.എസ്.ഐ. ഷാജഹാന്‍, ജംഷീറിനെ മര്‍ദിക്കുകയായിരുന്നു. ഭര്‍ത്താവിനെ പൊലിസ് കൊണ്ടുപോയതോടെ കൈക്കുഞ്ഞുമായി സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട ആഷിദ തലചുറ്റി വീണു. തുടര്‍ന്നു യാത്രക്കാര്‍ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."