ഭാര്യയുടെ മരണം: കബഡി താരം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ കബഡി താരം രോഹിത് ചില്ലാറിനെ മുംബൈയില്‍ പൊലിസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് താരത്തെ ഇന്നലെ അറസ്റ്റു ചെയ്തത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ചില്ലാറിന്റെ ഭാര്യ 27 കാരിയായ ലളിത വീട്ടില്‍ തൂങ്ങിമരിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. താരത്തിന്റെ പിതാവ് വിജയ് സിങ് ഡല്‍ഹി കോടതിയില്‍ കീഴടങ്ങിയിരുന്നു. ആത്മഹത്യയുടെ കാരണങ്ങള്‍ നിരത്തുന്ന രണ്ടു മണിക്കൂര്‍ നീണ്ട ഓഡിയോ സന്ദേശം ലളിത തയാറാക്കി അയച്ചിരുന്നു.
ഭര്‍ത്താവിന്റെ പീഡനങ്ങള്‍ അതിജീവിക്കാന്‍ തനിക്ക് ശക്തിയില്ലെന്നും വിടപറയാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കുന്നതായിരുന്നു ശബ്ദസന്ദേശം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ലളിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തനിക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ആരോപണങ്ങള്‍ തള്ളി ചില്ലാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."