HOME
DETAILS
MAL
വനം കൈയ്യേറ്റമൊഴിപ്പിക്കല്‍:
backup
October 22 2016 | 02:10 AM
സര്‍വകക്ഷിയോഗം വിളിക്കും മാനന്തവാടി: ജില്ലയില്‍ 1977ന് ശേഷം വനഭൂമി കൈയ്യേറിയവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നോര്‍ത്ത് വയനാട് ഡിവിഷനില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും. ഈ മാസം 22ന് രാവിലെ 11 മണിക്ക് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ വെച്ച് യോഗം ചേരുമെന്ന് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി അറിയിച്ചു. 572 പേര്‍ക്കാണ് നോട്ടീസുകള്‍ അയക്കാനുള്ള പ്രാരംഭനടപടികള്‍ നേരത്തെ ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായാണ് സര്‍വ്വ കക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നത്.
സെപ്തംബര്‍ നാലിന്, സംസ്ഥാനത്തെ വനം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച അനുകൂല വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍.എന്നാല്‍ സംയുക്ത പരിശോധന നടത്തി പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ നല്കിയ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."