ഡ്രൈവറടക്കം അഞ്ചംഗസംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്
തൊടുപുഴ: മൂന്നാറില്‍ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. ഡ്രൈവറടക്കം അഞ്ചംഗ സംഘം നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. കണ്ണന് ദേവന് കമ്പനി പുതുക്കാട് എസ്റ്റേറ്റിലേക്ക് തൊഴിലാളി കുടുംബത്തെ കയറ്റിപ്പോയ ഓട്ടോയാണ് കാട്ടാന ആക്രമിച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കണ്ണന്‍ദേവന്‍ കമ്പനി പെരിയവരൈ എസ്റ്റേറ്റിലെ പുതുക്കാട് സ്വദേശിയായ പൊന്നുസാമിയും ഭാര്യ വനിതയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. മൂന്നാര്‍ ടൗണില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് എസ്റ്റേറ്റ് റോഡിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ പുതുക്കാടിന് സമീപത്തെ വളവില്‍വച്ച് കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഡ്രൈവര്‍ ഓട്ടോ തിരിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും റോഡ് മോശമായതിനാല്‍ നടന്നില്ല. കാട്ടാന ആക്രമിക്കാന്‍ വരുന്നത് കണ്ട ഡ്രൈവര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ച് യാത്രക്കാരെയും കൂട്ടി തേയിലത്തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ആന തകര്‍ത്തു. ഓടുന്നതിനിടെ വീണ് പരുക്കേറ്റ പൊന്നുസ്വാമിയും കുട്ടികളും മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."