അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ സി.പി.എമ്മിനെ പിന്തുണക്കണം: ടി.കെ ഹംസ
കാളികാവ്: സാധാരണക്കാരന്റെ നിലനില്പിന് വേണ്ടി എന്നും പൊരുതുന്ന പ്രസ്ഥാനമാണ് സി.പിഎമ്മെന്ന് ടി.കെ ഹംസ പറഞ്ഞു. ആര്.എസ്.എസ് അക്രമത്തെ ചെറുക്കുക മാത്രമാണ് സി.പി.എം ചെയ്യുന്നതെന്നും തുടര്‍ന്നും അക്രമ രാഷ്ട്രീയത്തെ തടയുന്നതിന്ന് ബഹുജന പിന്തുണ വേണമെന്നും സി.പിഎം സംസ്ഥാന കമ്മിറ്റി അംഗമായ ടി.കെ ഹംസ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിത്തിനെതിരെ സി.പിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിഴക്കന്‍ മേഖലയുടെ ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാളികാവില്‍ നടന്ന കിഴക്കന്‍ മേഖല ജാഥയുടെ സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. നാരായണന് നിര്‍വഹിച്ചു. സി.പി.എം നിലമ്പൂര്‍ ഏരിയ സെന്റര്‍ അംഗം അഡ്വ. സാംകെ ഫ്രാന്‍സിസ് അധ്യക്ഷനായി.
ഡി.വൈ.എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹര്‍, കെ. ശശികുമാര്‍, ബഷീര്‍ കൂട്ടായി, ഏരിയ സെക്രട്ടറി പത്മാക്ഷന്, എന്‍. നൗഷാദ്, ഇ.പി. ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."