HOME
DETAILS

ഗോവിന്ദാപുരം ആര്‍.ടി.ഒ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത 35150 രൂപ കണ്ടത്തി

  
backup
October 25 2016 | 20:10 PM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%92-%e0%b4%9a%e0%b5%86


കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരം ആര്‍.ടി.ഒ ചെക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണക്കാക്കപ്പെടാത്ത 35, 150 രൂപ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയിലേര്‍പ്പെട്ടത്. മൂന്നു മണിക്കറോളം പരിശോധന തുടര്‍ന്നിരുന്നു. പരിശോധന സമയത്ത് ജോലി ചെയ്യുകയായിരുന്ന എ.എം.വി അനസ്, ഓഫിസ് അസിസ്റ്റന്റ് അശോക് കുമാര്‍ എന്നിവരില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത തുക കണ്ടെത്തിയത്. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരുന്ന കൊയ്ത്ത് മിഷ്യന്‍ ടാക്‌സ് അടയ്ക്കാതെ വരുന്ന വാഹനങ്ങള്‍ തമിഴ് നാട്ടിലേക്ക് പോകുന്ന മരം കയറ്റിയ വാഹനങ്ങള്‍ അനധികമായി കടത്തിവിടുന്ന വാഹനങ്ങളില്‍ നിന്നാണ് പിരിവ് നടത്തി വന്‍ തുകകള്‍ കൈക്കലാക്കുന്നത്.
ശബരിമല സീസന്‍ തുടങ്ങുന്നതോടെ ഇവരുടെ അനധികൃത വരുമാനം ഒരു ലക്ഷം രൂപയുടെ മുകളിലോട്ട് പോകുമെന്നാണ് അറിയുന്നത്. തമിഴ്‌നാട് അതിര്‍ത്തിയായുള്ള പെട്രോള്‍ പമ്പിനെ സമീപമാണ് സൂട്ട്‌കെയില്‍ പണം നിറയ്ക്കുന്നത്. വിജിലന്‍സ് ഡിവൈ.എസ്.പി സുകുമാരന്‍ സി.ഐ. ശശി എസ്.ഐ സുരേന്ദ്രന്‍ നാരായണന്‍ ശങ്കര്‍ അനില്‍ സന്തോഷ് ചേര്‍ന്നാണ് അനധികൃത പണം കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  a month ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  a month ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  a month ago