മാനവ ഐക്യയാത്ര മത്സരങ്ങള്‍ നടത്തുന്നു
പാലക്കാട്: ഒരു ഭാഷയിലൂടെ ലോക സമത്വവും സമാധാനവും എന്ന സന്ദേശവുമായി ബാബ അലക്‌സാണ്ടര്‍, ന്യൂഡല്‍ഹി നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന മാനവഐക്യയാത്രയോടാനുബന്ധിച്ച് ജില്ലയില്‍ 29ന് ടൗണ്‍ഹാളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാഷണല്‍ ചൈല്‍ഡ് ഡെലവപ്പ്‌മെന്റ് കൗണ്‍സില്‍(എന്‍.സി.ഡി.സി), കേരള റീജയണിന്റെ ആഭിമഖ്യത്തിലാണ് പരിപാടി നടത്തുന്നത്.
പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ബിരുദം വിഭാഗങ്ങളിലായി ജിംഗിള്‍സ് റൈറ്റിങും മ്യൂസിക് നല്‍കലും, ഡിബേറ്റ് , ഉപന്യാസ രചന, പ്രസംഗം, ആങ്കറിങ്, വെക്കാബുലറി പസ്സില്‍സ്, ഡിജിറ്റല്‍ പെയിന്റിങ്, ഇംഗ്ലീഷ് ഫ്‌ളുവന്‍സി ടെസ്റ്റ് എന്നി ഇനങ്ങളില്‍ മത്സരം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9995879159, 7994116161 നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."