പദ്ധതികളിലേക്ക് അപേക്ഷ നല്‍കണം
മാള: മാള ബ്ലോക്ക് പഞ്ചായത്ത് 2016 17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കണം. പച്ചക്കറി കൃഷിക്ക് രജിസ്റ്റേര്‍ഡ് സ്വയം സഹായ സംഘങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഹെക്ടറിന് 15000 രൂപ ധനസഹായം ലഭിക്കും. ഒരു കിലോഗ്രാം ജൈവ വളത്തിന് 75 ശതമാനം സബ്‌സിഡി പ്രകാരം പരമാവധി 15 രൂപ വരെ നിരക്കില്‍ ഹെക്റ്ററിന് ആയിരം കിലോഗ്രാം ജൈവ വളം ലഭിക്കും. കുറഞ്ഞത് അന്‍പത് സെന്റ് സ്ഥലത്ത് കൃഷി ചെയ്യണം. വാഴ കൃഷിക്ക് രജിസ്റ്റേര്‍ഡ് സ്വയം സഹായ സംഘങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഹെക്ടറിന് 25000 രൂപ ധനസഹായം ലഭിക്കും. ഒരു കിലോഗ്രാം ജൈവ വളത്തിന് 75 ശതമാനം സബ്‌സിഡി പ്രകാരം പരമാവധി 15 രൂപ നല്‍കും. കുറഞ്ഞത് അന്‍പത് സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വടമയിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്റ്ററുടെ ഓഫിസുമായി പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍. 0480 2891590
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."