HOME
DETAILS
MAL
ഫുഡ് ഫെസ്റ്റ് നടത്തി
backup
October 25 2016 | 20:10 PM
വെങ്കിടങ്ങ്: ശരീരത്തിന്റെ ആരോഗ്യ സ്ഥിതി നശിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍കരിക്കുന്നതിനായി തൊയക്കാവ് ആര്.സി.യു.പി സ്കൂളില്‍ നാടന്‍ പലഹാരങ്ങളുടെ വിപണവും പ്രദര്‍ശനവുമായി ഫുഡ് ഫെസ്റ്റ് നടത്തി. സ്കൂള്‍ മാനേജര്‍ ഫാ.ജേക്കബ് തച്ചറാട്ടില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജി ഷാജു അധ്യക്ഷനായി. പ്രധാനാധ്യാപകന് ഒ.എല്‍ ജോസ്, സിനി ജോസ്, ബി.ആര്.സി കോര്‍ഡിനേറ്റര്‍ ബൈസി ജോര്‍ജ്ജ്, സെവിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."