ഐ.എ.വൈ ഭവനപദ്ധതി; 247.39 കോടി രൂപ കുടിശ്ശിക
തിരുവനന്തപുരം: ഐ.എ.വൈ ഭവനപദ്ധതിയില്‍ 247.39 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ 203 കോടി രൂപയും, പട്ടികവര്‍ഗ വിഭാഗത്തില്‍ 44.39 കോടി രൂപയും നല്‍കാനുണ്ട്. 2014 മുതലുള്ള കുടിശ്ശികയാണിത്. പട്ടികവര്‍ഗക്കാരെ മറ്റു ജനങ്ങളോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവന്ന് രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ ഭാഗമാക്കുന്നതിനായി സംസ്ഥാനത്ത് വനബന്ധു കല്യാണ്‍ യോജന പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
നിലവില്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. 2015-16 വര്‍ഷം മുതല്‍ 2020 വരെ പദ്ധതി നടത്തിപ്പിനായി 3600.24 കോടി രൂപയുടെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കായി പി.കെ കാളന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."