അമ്മമാര്‍ക്ക് അനുകമ്പയും സ്‌നേഹവും പകര്‍ന്നു കുടുംബശ്രീ പ്രവര്‍ത്തകരെത്തി
തൃക്കരിപ്പൂര്‍: ഈയ്യക്കാട് സായ് പ്രേമകുടീരത്തിലെ അന്തേവാസികളായ അമ്മമാര്‍ക്ക് അനുകമ്പയും സ്‌നേഹവും പകര്‍ന്നു നല്‍കാന്‍ കയ്യൂര്‍ചീമേനി പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെത്തി. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ തിമിരിയിലെ കുതിരുംചാല്‍ ഗ്രാമശ്രീ കുടുംബശ്രീയിലെ 17 അംഗങ്ങളാണ് ഈയ്യക്കാട്ടെ അമ്മമാര്‍ക്കൊപ്പം കൂടിയത്.
അവരെ പരിചരിച്ചും സഹായിച്ചും ഇന്നലെ പകല്‍ സായി പ്രേമ കുടീരത്തില്‍ ചിലവഴിച്ച അവര്‍ ഭക്ഷണമൊരുക്കാനുള്ള അരിയും പച്ചക്കറികളും സോപ്പുകളും എണ്ണയും പലചരക്കു സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും കൊണ്ടുവന്നിരുന്നു.
വര്‍ഷങ്ങളായി തിമിരി കുതിരുംചാലില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ അംഗങ്ങള്‍ വൈവിധ്യമാര്‍ന്ന തൊഴില്‍ സംരംഭങ്ങളും നടത്തിവരുന്നുണ്ട്. പലഹാര നിര്‍മാണവും വിതരണവും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിര്‍മാണവും ഇപ്പോള്‍ നടത്തി വരുന്നു.
വര്‍ഷത്തില്‍ രണ്ടു സീസണിലും വിഷരഹിത പച്ചക്കറി ഉല്‍പാദനവും കൂട്ടായ്മയിലൂടെ നടത്തി വരുന്നുണ്ടെന്നു കുടുംബശ്രീ പ്രസിഡന്റ് കെ.പി സുനിത, സെക്രട്ടറി ടി വത്സല, എ.ഡി.എസ് സെക്രട്ടറി കെ സുനിത എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."