HOME
DETAILS

ഓപ്പറേഷന്‍ കുബേരക്ക് അകാല ചരമം

  
backup
October 29 2016 | 03:10 AM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%ac%e0%b5%87%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%95%e0%b4%be


ഒലവക്കോട്: സംസ്ഥാനത്ത് അനധികൃത പണമിടപാടു സ്ഥാപനങ്ങളെയും ബ്ലേഡുമാഫിയകളെയും ഇല്ലാതാക്കാനായി ആരംഭിച്ച ഓപ്പറേഷന്‍ കുബേരക്ക്് അകാല ചരമം. 2014 മെയിലാണ് ആരംഭിച്ചത്. ബ്ലേഡുമാഫിയകളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് നിരവധി കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കണക്കിലെടുത്താണ് കൊള്ളപ്പലിശക്കാരെ ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പ് മുന്‍കൈയെടുത്ത് പദ്ധതി നടപ്പിലാക്കിയത്.
സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ ബ്ലേഡു മാഫിയകള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം 14923 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 3006 പേരെയാണ് സംസ്ഥാന പൊലിസ് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. എന്നാല്‍ 3328 കേസുകളിലായി ആകെ പിടിച്ചത് 4,87,00,000 രൂപയാണ്.
സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളത്താണ്. കുറവ് കേസുകളാവട്ടെ വയനാട്ടിലും. എറണാകുളത്ത് നിന്ന് മാത്രം 483 കേസുകളിലായി ഒന്നരക്കോടിയിലധികം രൂപയാണ് പിടിച്ചത്.
എന്നാല്‍ ചെറുകിട ബ്ലേഡുകാര്‍ മാത്രം കുടുങ്ങിയപ്പോള്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള വമ്പന്‍ സ്രാവുകളൊക്കെ കുബേരയില്‍ കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു. ഇത്തരക്കാര്‍ വലയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടത് പൊലിസിലെ ഉന്നതര്‍ റെയ്ഡ് വിവരം നല്‍കിയിട്ടാണെന്നും ഓപ്പറേഷന്‍ കുബേരയില്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയും ചെറുകിടക്കാര്‍ കുടുങ്ങുകയും ചെയ്തുവെന്ന് പൊലിസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍തന്നെ ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
സംസ്ഥാനത്ത് മാത്രം പൊലിസ് രാഷ്ട്രീയ സ്വാധീനത്താല്‍ നടക്കുന്ന 1816 ഓളം ബ്ലേഡുമാഫിയകളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ഡിസംബറില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്നില്‍പോലും ഓപ്പറേഷന്‍ കുബേരക്കാലത്ത് പരിശോധന നടത്തിയില്ലെന്നത് പദ്ധതിയുടെ സ്വഭാവം വെളിപ്പെടുത്തുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയിരുന്ന 816ഓളം അനധികൃത പണമിടപാടു സ്ഥാപനങ്ങളെല്ലാം കുബേരയില്‍ കുടുങ്ങാതെ പോയത് തികച്ചും രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തെയാണ് വിലയിരുത്തുന്നത്.
പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ നാഥനില്ലാക്കളരിയായതോടെ കുബേരയില്‍ കുടുങ്ങി അകത്തായവര്‍ നാളുകള്‍ നീണ്ട സുഖാവാസത്തിനു ശേഷം വീണ്ടും പുറത്തിറങ്ങി പുതിയ രൂപത്തിലും ഭാവത്തിലും ബ്ലേഡു ബിസിനസ്സില്‍ സജീവമായിരിക്കുകയാണ്. ഐ.പി.സിയിലെ ദുര്‍ബല വകുപ്പുകളനുസരിച്ച് മാത്രം കേസുകള്‍ ചാര്‍ജ് ചെയ്തതിന്റെ പരിണിതഫലമാണ്. എന്നാല്‍ ഒന്നാം ഘട്ടം തന്നെ നാളുകള്‍ക്കു ശേഷം അകാല ചരമമടഞ്ഞെങ്കിലും ഇടക്കാലത്ത് ബ്ലേഡുമാഫിയ ആക്രമണം സജീവമായതോടെ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ആരംഭിച്ച് സംസ്ഥാനത്ത് ശക്തമായ നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്ന് ഡി.ജി.പി ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെങ്കിലും  ഇതും പാഴ്‌വാക്കായിരിക്കുകയാണ്.
സ്വകാര്യ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്നും ബ്ലേഡുമാഫിയ ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ച് രണ്ടു വര്‍ഷം മുമ്പ് ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി സംസ്ഥാനത്ത് എങ്ങുമെത്താതെ അവസാനിച്ച മട്ടാണ്.ഓട്ടോ കണ്‍സള്‍ട്ടന്റെന്ന പേരില്‍ നടത്തുന്ന വാഹന വില്‍പന സ്ഥാപനങ്ങള്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ കൂട്ടു പിടിച്ച് ഇടപാടുകളില്‍ സജീവമായിരിക്കുകയാണ്. വാഹനങ്ങളുടെ ആര്‍.സി.ബുക്ക്, വസ്തുവിന്റെ ആധാരം, ചെക്ക് ലീഫ്, പ്രോമിസറി നോട്ടുകള്‍, സാലറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വാങ്ങി ഭീമമായ പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡു മാഫിയകള്‍ വീണ്ടും രംഗത്ത് സജീവമാകുകയും കണ്ണു തുറക്കേണ്ടവര്‍ പലതും കണ്ടില്ലെന്നു നടിക്കുകയുമാണ്.
ഓരോ അനിഷ്ട സംഭവങ്ങളും നടക്കുമ്പോള്‍ ഓമനപ്പേരിട്ടിറക്കുന്ന ഇത്തരം പദ്ധതികളൊക്കെ നാളുകള്‍ കഴിയുന്നതോടെ നാഥനില്ലാ കളരിയാവുന്നത് മൂലം സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ സാധാരണക്കാരുടെ അന്തകരായി ബ്ലേഡുമാഫിയകള്‍ അരങ്ങു തകര്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago