എം.ഇ.എസ് കുറ്റിപ്പുറത്തിന് കിരീടം
പെരിന്തല്‍മണ്ണ: മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലാ കലോത്സവ കിരീടം എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് ക്യാമ്പസിന്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെരിന്തല്‍മണ്ണ ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലാ മാമാങ്കത്തില്‍ 757 പോയിന്റു നേടിയാണ് എം.ഇ.എസ് കുറ്റിപ്പുറം കിരീടം ചൂടിയത്.
681 പോയിന്റ് നേടി നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി രണ്ടണ്ടാം സ്ഥാനത്തും 646 ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ (593 പോയിന്റ്) നാലാം സ്ഥാനം നേടി. നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി(462) യാണ് അഞ്ചാം സ്ഥാനത്ത്.
കാറ്റഗറി ഒന്നില്‍ ബെഞ്ച് മാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മഞ്ചേരി 79 പോയിന്റോടെ ഒന്നും 75 പോയിന്റോടെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി രണ്ടണ്ടും 73 പോയിന്റോടെ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്‌കൂള്‍ നിലമ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. കാറ്റഗറി രണ്ടണ്ടില്‍ 182 പോയിന്റോടെ നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി ഒന്നും 173പോയിന്റോടെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി രണ്ടണ്ടും 126 പോയിന്റോടെ എം.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കാമ്പസ് സ്‌കൂള്‍ കുറ്റിപ്പുറം മൂന്നും സ്ഥാനങ്ങള്‍ നേടി.
കാറ്റഗറി മൂന്നില്‍ 350 പോയിന്റോടെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി ഒന്നും 328 പോയിന്റോടെ നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി രണ്ടണ്ടും 230 പോയിന്റോടെ എം.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ് കാമ്പസ് സ്‌കൂള്‍ കുറ്റിപ്പുറം മൂന്നും സ്ഥാനങ്ങള്‍ നേടി.
കാറ്റഗറി നാലില്‍ 302 പോയിന്റോടെ എം.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കാമ്പസ് സ്‌കൂള്‍ കുറ്റിപ്പുറം ഒന്നും 262 പോയിന്റോടെ ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ രണ്ടണ്ടും 181 പോയിന്റോടെ നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എം.എല്‍എ ഉദ്ഘാടനം ചെയ്തു. എ.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്.പി യു.അബ്ദുല്‍ കരീം, അല്‍ശിഫ ഉണ്ണീന്‍, അഡ്വ.എ.വി ഹസ്സന്‍, ചമയം ബാപ്പു, എം.മൊയ്തീന്‍, പി. ജനാര്‍ദ്ദനന്‍, ടി.എം പത്മകുമാര്‍, കല്ലിങ്ങല്‍ മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."