HOME
DETAILS

കാവനൂര്‍ അങ്ങാടിയിലെ ട്രാഫിക് സിഗ്‌നലിന് നിയന്ത്രണം

  
backup
October 31, 2016 | 3:20 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%8d%e0%b4%b0


കാവനൂര്‍: അരീക്കോട്, മഞ്ചേരി സംസ്ഥാന പാതയില്‍ കാവനൂര്‍ അങ്ങാടിയില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന് താല്‍കാലിക നിയന്ത്രണം. മൂന്നുവര്‍ഷം മുന്‍പാണ് കാവനൂര്‍ ടൗണ്‍ ജങ്ഷനില്‍ സോളാര്‍ സിഗ്‌നല്‍ സ്ഥാപിച്ചത്. പുറമെ നിന്നും വരുന്നവരൊഴികെ സിഗ്‌നലിനെ അവഗണിക്കുന്നതും അപകടങ്ങള്‍ വര്‍ധിച്ചതും കാരണം ഈ മാസം മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്.
സിഗ്‌നല്‍ സ്ഥാപിച്ചത് മുതല്‍ നിയന്ത്രിക്കാന്‍ സ്ഥിരമായി ട്രാഫിക് പൊലിസ് സംവിധാനം ഇല്ലാത്ത ഇവിടെ സിഗ്‌നല്‍ അവഗണിച്ചാണ് കൂടുല്‍ വാഹനങ്ങളും കടന്നുപോകുന്നത്. മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ഭാരമുള്ള വാഹനങ്ങള്‍ക്ക് കയറ്റത്തുള്ള സിഗ്‌നലിനെ കാത്തിരിക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്.
നിറയെ യാത്രക്കാരുമായെത്തുന്ന ബസുകള്‍ക്കും ഭാരവുമായെത്തുന്ന ഗുഡ്‌സ് വാഹനങ്ങള്‍ക്കും റോഡിന്റെ കയറ്റമുള്ള ഭാഗത്ത് നിര്‍ത്തിയിട്ടാല്‍ മുന്നോട്ടെടുക്കാന്‍ പ്രയാസമാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
ചില വാഹനങ്ങള്‍ സിഗ്‌നല്‍ അനുസരിച്ച് വരുകയും മറ്റുള്ളവ അവഗണിക്കുകയും ചെയ്യുന്നത് കാരണം അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ട്രാഫിക് സിഗ്‌നലിന് താല്‍കാലിക നിയന്ത്രണം ഏര്‍പെടുത്തുന്നതെന്ന് അരീക്കോട് എസ്.ഐ കെ.സിനോദ് പറഞ്ഞു.
പുതിയ ട്രാഫിക് പരിഷ്‌കാര പ്രകാരം തിരക്കുകൂടിയ സമയങ്ങളായ രാവിലെ എട്ടുമുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ ആറുവരെയും സിഗ്‌നല്‍ പ്രവര്‍ത്തിപ്പിക്കും. ബാക്കി സമയങ്ങളില്‍ സിഗ്‌നല്‍ ബ്ലിങ്ക് ചെയ്യാനാണു തീരുമാനം.
ആവശ്യഘട്ടങ്ങളില്‍ സിഗ്‌നല്‍ നിയന്ത്രണം ഉപേക്ഷിച്ച് പഴയ പോലെ പ്രവര്‍ത്തിപ്പിക്കുമെന്നും എസ്.ഐ 'സുപ്രഭാത'ത്തോട് പറഞ്ഞു.
റോഡിന്റെ ഒരുഭാഗം കുത്തനെയുള്ള കയറ്റമായതും അനിയന്ത്രിത തിരക്കൊന്നും പതിവില്ലാത്തതുമായ കാവനൂര്‍ അങ്ങാടിയില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നുവര്‍ഷം മുന്‍പ് പി.കെ ബഷീര്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഇവിടത്തെ സോളാര്‍ സിഗ്‌നല്‍ സ്ഥാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;

National
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; തീയതി പ്രഖ്യാപനം ഉടൻ

Kerala
  •  a month ago
No Image

എസ്.എസ്.എൽ.സി ഹിന്ദി: ആശ്വാസമായി ചോദ്യപേപ്പർ; ശരാശരിക്കാരെയും മുൻനിരക്കാരെയും ഒരുപോലെ പരിഗണിച്ച ചോദ്യങ്ങൾ

latest
  •  a month ago
No Image

പാചകവാതക വിതരണം നിലച്ചു; സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും പൂട്ടി

Kerala
  •  a month ago
No Image

പാചക വാതക ക്ഷാമം കൂടുതല്‍ ഹോട്ടലുകള്‍ക്ക് താഴിട്ടു; വ്യവസായ മേഖലയും മരുന്നുല്‍പാദനവും പ്രതിസന്ധിയില്‍

National
  •  a month ago
No Image

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് ഇനി 14 ലക്ഷം; ധനസഹായം വർധിപ്പിച്ച് മന്ത്രിസഭാ യോഗം

Kerala
  •  a month ago
No Image

പാലിലെ മായം തടയാൻ കർശന നടപടി; ഉൽപാദകർക്കും വിൽപനക്കാർക്കും ഇനി എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം

National
  •  a month ago
No Image

വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായി; പുതുതായി എത്തിയത് 1,58,212 പേർ; വോട്ടർമാരുടെ എണ്ണം ഇനിയും ഉയർന്നേക്കും

Kerala
  •  a month ago
No Image

എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a month ago
No Image

യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി

International
  •  a month ago