മാലിന്യ സംസ്‌കരണത്തിന് പ്രായോഗിക പദ്ധതികളുമായി വിദ്യാര്‍ഥികള്‍
തൃക്കരിപ്പൂര്‍: മാലിന്യങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാണെന്നും മലയാളി മനസുവെച്ചാല്‍ മാലിന്യ സംസ്‌കരണം എളുപ്പം നടപ്പിലാക്കാന്‍ കഴിയുമെന്ന വിദ്യാര്‍ത്ഥികളുടെ കണ്ടെത്തലുകള്‍ ഏറെ ശ്രദ്ധേയമായി.
ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ഭാഗമായാണ് കൈക്കോട്ടുക്കടവ് പൂക്കോയതങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആഷിബയും നസ്‌റീനയും നിശ്ചല മാതൃകയില്‍ മാലിന്യ സംകരണത്തില്‍ പ്രായോഗീക നിര്‍ദേശം അവതരിപ്പിച്ചത്.
ഗൃഹമാലിന്യങ്ങള്‍ ഉല്‍ഭവ കേന്ദ്രത്തില്‍ നിന്ന് തന്നെ തരം തിരിച്ച് വിവിധ ബിന്നുകളിലായി ശേഖരിക്കുകയും അതിനെ പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി തലത്തില്‍ വലിയ ബിന്നുകളില്‍ ശേഖരിച്ച് താല്‍കാലിക മാലിന്യ സംഭരണ കേന്ദ്രത്തില്‍ എത്തിക്കുന്ന പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നു. ചെറിയ കെട്ടുകളാക്കി മാറ്റുന്ന പ്ലാസ്റ്റിക്കുകള്‍ മാലിന്യ പുനക്രമീകരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി.
വീടുകളിലുണ്ടാകുന്ന പ്ലാസ്റ്റിക്, പേപ്പര്‍, കാര്‍ഡ് ബോര്‍ഡ്, ഗ്ലാസ്, മെറ്റല്‍, ഇലക്‌ട്രോണിക്‌സ് മാലിന്യം എന്നിവ റീസൈക്‌ളിങ്ങിനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."