യുവാവിനു ബേക്കറി സാധനങ്ങളെന്ന വ്യാജേന കഞ്ചാവു നല്കി; കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കുമ്പള: വിദേശത്തേക്കു പോവുകയായിരുന്ന യുവാവിന്റെ കൈയില്‍ ബേക്കറി സാധനങ്ങളെന്ന വ്യാജേന കഞ്ചാവു നല്കിയ സംഭവത്തില്‍ രണ്ടുപേരെ കുമ്പള പൊലിസ് അറസ്റ്റു ചെയ്തു. ചൗക്കി കമ്പാര്‍ സ്വദേശിയുടെ കൈയില്‍ കഞ്ചാവ് പൊതി നല്കിയ സംഭവത്തില്‍ ഉപ്പള ബപ്പായിതൊട്ടി സമീറ മന്‍സിലില്‍ മുഹമ്മദ് അഷ്റഫ് എ.ബി എന്ന അസ്റു (29), ഉപ്പള മണിമുണ്ഡയിലെ അന്‍വര്‍ അഹമ്മദ് എന്ന ഭായിജാന് (56) എന്നിവരെയാണ് കുമ്പള എസ്.ഐ മെല്വിന് ജോസ് അഡിഷണല്‍ എസ്.ഐ ബാബു തോമസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.ഇരുവരെയും റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 30നാണു സംഭവം നടന്നത്. കുമ്പളയിലെ ഒരു മൊബൈല്‍ കട ഉടമയുടെ കൈയില്‍ ഗള്‍ഫിലുള്ള ബന്ധുവിനു നല്കാന് ബേക്കറി സാധനങ്ങള്‍ എന്ന പേരില്‍ പൊതി നല്‍കുകയായിരുന്നു.
ഗള്‍ഫിലേക്കു പോകുന്ന സഹോദരിയുടെ മകന്റെ ചൗക്കി കമ്പാറിലെ വീട്ടിലെത്തി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി പൊതി തുറന്നു നോക്കിയപ്പോഴാണ് റസ്കിനിടയില് 380 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."