ഡി.സി.സി: സമവായ ശ്രമങ്ങളുണ്ടാകും: വി.എം. സുധീരന്‍
തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടന സംബന്ധിച്ചു സമവായ ശ്രമങ്ങളുണ്ടാകുമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചിനകം പേരുകള്‍ നല്‍കാനാണ് എ.ഐ.സി.സി നിര്‍ദേശം. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാര്‍ വരുമെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെട്ടു മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍, അഭിഭാഷക യൂനിയന്‍ ഭാരവാഹികള്‍ എന്നിവരെ വിളിച്ചുചേര്‍ത്തു ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരുടെ ആക്രമണത്തിന് ഇരകളായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാ പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണം. ഇതിനായി പരാതി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണം. മലപ്പുറം കലക്ടറേറ്റിലെ ബോംബ് സ്‌ഫോടനത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."