കുരുന്നുകളുടെ പഠനം ഇനി ഡിജിറ്റലില്‍
കോഴിക്കോട്: കേരള സ്റ്റേറ്റ് സിലബസ് ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെ ഇംഗ്ലീഷ് പഠനപ്രവര്‍ത്തനങ്ങള്‍ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശീലിപ്പിക്കുന്ന പദ്ധതി കാന്‍ഡി കിഡ്‌സിന്റെ സി.ഡികള്‍ കേരളത്തിലെത്തുന്നു. മുഴുവന്‍ എല്‍.പി സ്‌കൂളുകളിലും എസ്.ഐ.ഇ.ടിയുടെ അംഗീകാരത്തോടെ സി.ഡി വിതരണത്തിനെത്തും. ആകര്‍ഷകമായ മുന്നൂറോളം ഗെയിമുകളും ആക്ടിവിറ്റികളുമടങ്ങുന്ന പ്രൊജക്ട് നിര്‍മിച്ചത് കോഴിക്കോട് എലത്തൂര്‍ സേതു സീതാറാം എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് അധ്യാപകനായ മുഹമ്മദ് ബഷീര്‍ നരിക്കുനിയാണ്.
വിദേശ ഗെയിം ഡെവലപ്പര്‍മാരുടെ ക്ലാസുകള്‍ വഴി പരിശീലിച്ച് അധ്യാപന മേഖലയിലെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി നാലുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പാലക്കാട് ഡയറ്റ് ലക്ചറര്‍ പി. നിഷയുടെ അക്കാദമിക മേല്‍നോട്ടത്തില്‍ മലപ്പുറം ചെറുവട്ടൂര്‍ എം.ഐ.എ.എം യു.പി സ്‌കൂളിലെ അധ്യാപകരായ ഇസ്ഹാഖലി, അലി അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആനിമേറ്റഡ് ടെക്സ്റ്റ് സി.ഡിയും കാന്‍ഡി കിഡ്‌സ് സിഡിയോടൊപ്പം വിതരണത്തിനെത്തും.
ആദ്യഘട്ടത്തില്‍ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സി.ഡികള്‍. ഈ രണ്ടു പ്രൊജക്ടുകളും ഒന്നാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ പാര്‍ട്ട് ഒന്ന് കേന്ദ്രീകരിച്ച് നിര്‍മിച്ചതാണെങ്കിലും കെ.ജി തലം തൊട്ട് നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന അധ്യാപക പരിശീലനത്തിലൂടെ കേരളത്തിലെ മുഴുവന്‍ ഒന്നാം ക്ലാസ് അധ്യാപകരെയും ആനിമേഷന്‍ പ്രൊജക്ട് പരിചയപ്പെടുത്തിയിരുന്നു. അവരില്‍ നിന്നു ലഭിച്ച പ്രതികരണങ്ങള്‍ ചേര്‍ത്ത് മെച്ചപ്പെടുത്തിയ സി.ഡികളാണ് ശനിയാഴ്ച നടക്കുന്ന അധ്യാപക പരിശീലനത്തിലൂടെ സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്.
സബ്ജില്ലയിലെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാരം നേടിയ സേതു സീതാറാം എ.എ.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ കെ.സി അബ്ദുസ്സലാം, പി.ടി.എ പ്രസിഡന്റ് വി. ബൈജു, മാനേജര്‍ വി.കെ അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള നിരവധി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."