പരപ്പനങ്ങാടി സബ്സ്റ്റേഷന്റെ പണി നാളെ മുതല്‍ തുടങ്ങും
മലപ്പുറം: 24 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പരപ്പനങ്ങാടി സബ്സ്റ്റേഷന്റെ പണി നാളെ മുതല്‍ തുടങ്ങുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഡിസംബര്‍ 25നകം പണി പൂര്‍ത്തീകരിക്കാനും ജനുവരി രണ്ടിനു നാടിനു സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കിഴിശ്ശേരിയില്‍ നിന്നും എടവണ്ണ സബ്സ്റ്റേഷനിലേക്ക് 33 കെ.വി ലൈന്‍ വലിക്കും. ഇതിനായി നാലു കോടി രൂപ ചെലവഴിക്കും. പൂക്കോട്ടുപാടം - ശാന്തിനഗര്‍ 33 കെ.വി ലൈനിനായി മൂന്നു കോടി രൂപ ചെലവിടും.
മേലാറ്റൂര്‍, വണ്ടൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, എടവണ്ണ സബ്സ്റ്റേഷനുകളില്‍11 കെ.വി ലൈന്‍ വലിക്കും. എടക്കര, നിലമ്പൂര്‍ സബ്സ്റ്റേഷന് 11 കെ.വി ലൈന്‍ കൊണ്ട് പരസ്പരം ബന്ധിപ്പിക്കും. എടവണ്ണ സബ്സ്റ്റേഷനില്‍ നിന്നും വലിക്കുന്ന പുതിയ 11 കെ.വി ലൈന്‍ പുതിയ സാങ്കേതിക വിദ്യയായ എ.ബി.സി കേബിള്‍ ഉപയോഗിക്കും. വണ്ടൂര്‍ കെ. വി. സബ്സ്റ്റേഷന്റെ കീഴിലുള്ള ഫീഡറുകള്‍ ലോഡ് റീ അറേഞ്ച്മെന്റ് നടത്തും.
അലനല്ലൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് കരുവാരക്കുണ്ടിലേക്ക് 11 കെ.വി ഇന്റര്‍ ലിങ്കിങ് കേബിള്‍ വലിക്കും. ഉറുമി സബ്സ്റ്റേഷനില്‍ നിന്നു മണക്കടവ് ഫീഡറിലൂടെ ചാലിയാറിലേക്ക് വൈദ്യുതി എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."