സഊദിയില്‍ തൊഴില്‍ ലംഘനം അറിയിക്കുന്നവര്‍ക്ക് പിഴയുടെ പത്ത് ശതമാനം പാരിതോഷിക നിയമം പ്രാബല്യത്തില്‍
റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പിഴയുടെ പത്ത് ശതമാനം പാരിതോഷികം നല്‍കുന്ന പദ്ധതി നടപ്പിലാക്കി. രാജ്യത്തെ സ്വദേശിക്കും വിദേശികള്‍ക്കും ഒരുപോലെ പരാതികള്‍ നല്‍കാനാകും. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പൊതുജന പങ്കാളിത്തം പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
തൊഴില്‍ നിയമ ലംഘനം കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നതിനുളള മൊബൈല്‍ ആപ്ലിക്കേഷനായ മഅന്‍ ലിറസ്ദ് വഴിയാണ് പരാതികള്‍ നല്‍കേണ്ടത്. നിയമ ലംഘകരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ വിവരം നല്‍കിയവര്‍ക്ക് പാരിതോഷികം സമ്മാനിക്കും. നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തണം. തുടര്‍ച്ചായി തെറ്റായ വിവരം നല്‍കുന്നവരുടെ പരാതികള്‍ ആറു മാസത്തേക്ക് പരിഗണിക്കില്ല. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുന്നതിന് അവസരം ഉണ്ട്
വിസ വില്‍പന, ഉച്ച വിശ്രമ നിയമ ലംഘനം, മുന്‍കരുതല്‍ സ്വീകരിക്കാതെ അപകടകരമായ ജോലി ചെയ്യിക്കുക, വ്യാജ സ്വദേശിവത്ക്കരണം, സ്വദേശിവത്ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കുക, വനിതാവത്ക്കരിച്ച തൊഴിലുകളില്‍ പുരുഷ തൊഴിലാളികളെ നിയമിക്കുക, ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ ആറു നിയമ ലംഘനങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മന്ത്രാലയത്തെ അറിയിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."