തിന്മകള്‍ക്കെതിരേ മഹല്ല് നേതൃത്വം ഉണരണം: തങ്ങള്‍
കുന്ദമംഗലം: അധാര്‍മികതയും അരാജകത്വവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിന്മകള്‍ക്കെതിരേ മഹല്ല് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട് കുന്ദമംഗലത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പാരന്റിങ് കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധ പ്രകൃതിയോടുകൂടി ജനിച്ച മനുഷ്യന്‍ തന്റെ ശുദ്ധ പ്രകൃതി നിലനിര്‍ത്തുന്നതിന് അധ്വാനം ആവശ്യമാണ്. സോഷ്യല്‍ മീഡിയകളും ഇന്റര്‍നെറ്റും നന്മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നതിനുപകരം ദുരുപയോഗം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ മാതാപിതാക്കളുടെയും മഹല്ല് നേതൃത്വത്തിന്റെയും ഉത്തരവാദിത്തം വളരെ വലുതാണ്. ഇത് കണ്ടറിഞ്ഞ് ഒഴുക്കിനെതിരേ നീന്താന്‍ സമൂഹത്തെ പര്യാപ്തമാക്കുന്ന നൂതന പദ്ധതിയുമായാണ് എസ്.എം.എഫ് രംഗത്തുവന്നത്. ഇതിനെ സമൂഹം നെഞ്ചോടുചേര്‍ക്കണമെന്നും പദ്ധതികളെല്ലാം നടപ്പാക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന ജന.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ഡോ.ഖത്തര്‍ ഇബ്‌റാഹീം ഹാജി, ഡോ. കെ.കെ.എന്‍ കുറുപ്പ്, പിണങ്ങോട് അബൂബക്കര്‍, യു. ശാഫി ഹാജി, പാലത്തായി മൊയ്തു ഹാജി, എസ്.കെ ഹംസ ഹാജി, സി.എസ്.കെ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട്, ഖാലിദ് കിളിമുണ്ട, സ്വാദിഖ് ഫൈസി, ഒ.പി അഷ്‌റഫ് പ്രസംഗിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും കെ.പി കോയ നന്ദിയും പറഞ്ഞു.
പാരന്റിങ് ക്ലാസുകള്‍ക്ക് എസ്.വി മുഹമ്മദലി കണ്ണൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍, ഹകീം മാസ്റ്റര്‍ മാടക്കാല്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, ജാബിര്‍ ഹുദവി ചാനടക്കം, സിറാജുദ്ദീന്‍ മൗലവി കക്കാട്, സാജിഹു ശമീര്‍ അസ്ഹരി ചേളാരി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, എ.കെ ആലിപറമ്പ് നേതൃത്വം നല്‍കി. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."