ജെഎന്‍യുവില്‍ 3000 കോണ്ടങ്ങള്‍ കണ്ടെത്തിയവര്‍ക്ക് കാണാതായ ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്താനാവുന്നില്ല': കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാറിനെതിരെ കനയ്യകുമാര്‍.ജെ.എന്‍.യുവിലെ കോണ്ടത്തിന്റെ എണ്ണം കൃത്യമായി കണ്ടെത്തിയ കേന്ദ്രസര്‍ക്കാറിന് ഒരു മാസത്തോളമായി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനാവുന്നില്ലെന്ന് കനയ്യ പറഞ്ഞു.
'ബിഹാറില്‍ നിന്ന് തിഹാറിലേക്ക് എന്ന തന്റെ പുസ്തകത്തിന്റെ (ഫ്രം ബിഹാര്‍ ടു തീഹാര്‍) പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവായ കനയ്യ കുമാര്‍.
രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ജ്ഞാന്‍ദേവ് അഹുജ നടത്തിയ വിവാദ പ്രസ്താവന മുന്‍നിര്‍ത്തിയാണ് കനയ്യയുടെ പരിഹാസം. ജെ.എന്‍.യുവില്‍ നിന്ന് ഒരു ദിവസം 3000 ബിയര്‍ കുപ്പികളും 2000 മദ്യക്കുപ്പികളും 10,000 സിഗററ്റുകുറ്റികളും 4000 ബീഡികളും അരലക്ഷം 50,000 എല്ലിന്‍ കഷണങ്ങളും 2000 ചിപ്‌സ് കവറുകളും 3000 ഉപയോഗിച്ച കോണ്ടങ്ങളും 500 ഗര്‍ഭ നിരോധ ഇഞ്ചക്ഷനുകളും കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു അഹുജയുടെ പരാമര്‍ശം.
ഒക്‌ടോബര്‍ 14 മുതലാണ് ജെ.എന്‍.യുവിലെ ബിരുദ വിദ്യാര്‍ഥിയായ നജീബ് അഹമദിനെ കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."