ജില്ലയിലെ കായികമേഖലയില്‍ പുത്തനുണര്‍വുണ്ടാക്കും: എം.ആര്‍ രഞ്ജിത്ത്
കല്‍പ്പറ്റ: വയനാടിന്റെ കായികമേഖലയില്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ പുത്തനുണര്‍വ് കൊണ്ടുവരുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗം എം.ആര്‍ രഞ്ജിത് പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയ രഞ്ജിത് വയനാട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ജില്ലാ സ്‌റ്റേഡിയത്തിനായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടെ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മൊത്തം 500 കോടി രൂപ കായികമേഖലക്കായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ വയനാടിന് 40 കോടി രൂപ ലഭിക്കും. ഇത് മള്‍ട്ടി പര്‍പ്പസ് സ്‌റ്റേഡിയമാണ് ജില്ലയില്‍ നിര്‍മിക്കുക. ഇന്‍ഡോര്‍ സ്‌റ്റേഡിയം, നീന്തല്‍ക്കുളം, സിന്തറ്റിക് ട്രാക്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അടക്കമുള്ള മള്‍ട്ടിപര്‍പ്പസ് സ്‌പോര്‍ട്‌സ് കോമ്പൗണ്ടാവും ജില്ലയില്‍ ഒരുങ്ങുക. ഇതോടെ ജില്ലയുടെ കായിക ചിത്രം തന്നെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി അന്തര്‍ദേശീയ നിലവാരത്തിലുള്ള അക്കാദമിയാക്കും. ഇതിനായി ഇപ്പോള്‍ത്തന്നെ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുല്‍പ്പള്ളിയില്‍ കൗണ്‍സിലിന് എട്ട് ഏക്കര്‍ സ്ഥലമാണുള്ളത്. ഇതില്‍ ആര്‍ച്ചറി അക്കാദമി കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് മറ്റ് കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന സൗകര്യങ്ങളും ഒരുക്കാന്‍ സാധിക്കും. ഇതും പരിഗണനയിലാണ്. സംസ്ഥാനത്ത് കായിക താരങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."