ബസ് പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു
വടകര: വടകര താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് കാരണം ഉള്‍നാടന്‍ യാത്രക്കാര്‍ വലഞ്ഞു. ഡി.എ കുടിശ്ശിക ആവശ്യപ്പെട്ട് നടന്ന സൂചനാ സമരത്തില്‍ മുന്നൂറോളം ബസുകളിലെ തൊഴിലാളികള്‍ പങ്കെടുത്തു.
വടകരയിലെ ഉടമകളുടെ ബസുകളിലാണ് സമരം. വടകരയില്‍ നിന്നു തൊട്ടില്‍പാലം, പേരാമ്പ്ര, ആയഞ്ചേരി, തണ്ണീര്‍പന്തല്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വിസുകള്‍ പൂര്‍ണമായും നിലച്ചു. ഇതരതാലൂക്കിലെ ഉടമകളുടെ ബസുകള്‍ക്കും ദേശീയപാതയിലെ ദീര്‍ഘദൂര ബസുകളും സര്‍വിസ് നടത്തി.
ഉള്‍നാടുകളിലും മലയോരമേഖലകളിലുമുള്ളവര്‍ക്കു ജീപ്പ് സര്‍വിസ് നടത്തിയത് അനുഗ്രഹമായി. വിദ്യാര്‍ഥികളാണ് സമരത്തില്‍ ഏറെ വലഞ്ഞത്. കൂടുതല്‍ പണം കൊടുത്തിട്ടും സമയത്തിനു സ്‌കൂളിലും വീടുകളിലുമെത്താനാവാതെ കുട്ടികള്‍ പ്രയാസപ്പെട്ടു.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ.്ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ് സംഘടനകളടങ്ങിയ സംയുക്തസമരസമിതിയാണ് പണിമുടക്കിനു നേതൃത്വം നല്‍കിയത്. 2016 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലെ ഡി.എ കുടിശ്ശിക നേടിയെടുക്കുന്നതിനാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."