HOME
DETAILS

സഹകരണ ബാങ്കുകള്‍ക്ക് വീണ്ടും ആര്‍.ബി.ഐയുടെ കടിഞ്ഞാണ്‍

  
backup
November 12 2016 | 20:11 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3

കണ്ണൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് ഇടപാടു നടത്തുന്നതിനു കര്‍ശന നിബന്ധന വെച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ നിബന്ധനകള്‍ വീണ്ടും പുതുക്കി. നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ സഹകരണ ബാങ്കുകള്‍ ഇടപാടു നടത്തരുതെന്ന് നിര്‍ദേശിച്ച ആര്‍.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇടപാടു നടത്തുന്നതിനു അനുമതി നല്‍കിയിരുന്നു.
നിബന്ധനകളില്‍ ചെറിയ ഇളവുകള്‍ മാത്രമാണ് നീക്കിയിരുന്നത്. എന്നാല്‍ ഇന്നലെ നിബന്ധനകള്‍ കുറെക്കൂടി കര്‍ക്കശമാക്കിയ ആര്‍.ബി.ഐ നിര്‍ദേശം ബാങ്കുകളിലെത്തി. ജില്ലാ ബാങ്കുകള്‍ വഴിയാണ് ആര്‍.ബി.ഐ നിര്‍ദേശം പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം എത്തിച്ചിരിക്കുന്നത്.
നേരത്തെ ഇത്തരം ബാങ്കുകള്‍ ഇടപാട് നടത്താനേ പാടില്ലെന്ന് നിര്‍ദേശിച്ച ആര്‍.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇടപാടു നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയും 50,000 രൂപ വരെ സേവിങ്‌സ് നിക്ഷേപം സ്വീകരിക്കുന്നതിനു പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയും കര്‍ശന നിര്‍ദേശവും ഉണ്ടായിരുന്നു.
അസാധുവായ 1000, 500 നോട്ടുകള്‍ സ്വീകരിക്കാന്‍ കഴിയാതായതോടെ ഡേ ഡെപ്പോസിറ്റും ദൈനംദിന വായ്പാ കലക്ഷനും മുടങ്ങിയ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായിരുന്നു. സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്ന് ചെറിയ രീതിയിലെങ്കിലും ഇടപാടു നടത്താന്‍ തുടങ്ങിയ ഈ ബാങ്കുകളെ വീണ്ടും കരുക്കിലാക്കിയാണ് ഇന്നലെ പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്.
നിലവിലുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും പുതുതായി തുടങ്ങുന്ന അക്കൗണ്ടുകള്‍ക്കും കെ.വൈ.സി അപേക്ഷ നിര്‍ബന്ധമാക്കിയാണ് ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശമെത്തിയിരിക്കുന്നത്. സേവിങ്‌സ് ബാങ്കുകളില്‍ വലിയ നിബന്ധന ഇല്ലാതെ 50,000 രൂപക്ക് താഴെ നിക്ഷേപിക്കാമെന്നിരിക്കെ ഇതിനും കെ.വൈ.സി അപേക്ഷ നിര്‍ബന്ധമാക്കിയത് സഹകരണ ബാങ്കുകളെ കുഴക്കിയിട്ടുണ്ട്.
കെ.വൈ.പി അപേക്ഷ നിര്‍ബന്ധമാക്കിയതിനു പുറമെ സഹകരണ ബാങ്കുകളില്‍ എത്ര നിക്ഷേപമുണ്ടെങ്കിലും പ്രതിദിനം 2000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന ലംഘിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവരുടെ പേരുവിവരം അതാത് ദിവസം ജില്ലാ ബാങ്കിനു കൈമാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ അവസ്ഥയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. അതിനിടെയാണ് പ്രവര്‍ത്തനത്തിനു വീണ്ടും കടിഞ്ഞാണ്‍ ഇടുന്ന രീതിയില്‍ ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago