കരുവേലിപ്പടി ആശുപത്രിയില്‍ പൊലിസ് എയ്ഡ് പോസ്റ്റ് നോക്ക് കുത്തിയാകുന്നു
മട്ടാഞ്ചേരി: ദിനംപ്രതി നൂറ് കണക്കിന് പേര് എത്തുന്ന കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് എയ്ഡ് പോസ്റ്റ് നോക്ക് കുത്തിയാകുന്നു. ക്രിമിനലുകളുടെ താവളമായി മാറിയ ആശുപത്രിയിലെ സംരക്ഷണത്തിനായി സ്ഥാപിച്ച എയ്ഡ് പോസ്റ്റാണ് ഇപ്പോള്‍ നിര്ജ്ജീവാവസ്ഥയിലായിരിക്കുന്നത്. അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
എയ്ഡ് പോസ്റ്റില്‍ പൊലിസ് ഇല്ലാത്തതിനില്‍ രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള തോപ്പുംപടി സ്റ്റേഷനില്‍ നിന്ന് പൊലിസെത്തിയാണ് ഇവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. ആശുപത്രിയില്‍ ഇരുപത്തിനാല് മണിക്കൂറും പൊലിസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന വേളയില്‍ അധികൃതര്‍ നല്കിയ ഉറപ്പാണ് ഇപ്പോള്‍ പാഴ് വാക്കായി മാറിയിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് ദിവസം രണ്ടോ മൂന്നോ പൊലിസുകാരുടെ സേവനം ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നുമുണ്ടായില്ലന്ന് രോഗികള്‍ പറയുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ ഒരു മനോരോഗി പരാക്രമം കാണിച്ച സംഭവമുണ്ടായിരുന്നു. അന്ന് പൊലിസെത്താന് വൈകിയതിനാല്‍ ഇയാള്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്തു. പിന്നീട് ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. അതേസമയം അടിപിടി കേസുകളില്‍ യഥാസമയം ആശുപത്രിയില്‍ നിന്ന് സ്റ്റേഷനിലേക്ക് റിപ്പോര്‍ട്ട് എത്തുന്നില്ലന്ന് പരാതിയുണ്ട്. സ്റ്റേഷനില്‍ എത്തിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്നം. ഇതിന് കൂടിയാണ് ഇവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചതെങ്കിലും ഇപ്പോള്‍ ഫലമില്ലാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."